ചങ്ങനാശേരി: അതിരൂപത യുവദീപ്തി-എസ്എംവൈഎമ്മിന്റെ 50-ാം ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് നടത്തിവരുന്നത്. സുവര്‍ണ ജൂബിലി വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30ന് ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രലില്‍ അതിരൂപത മുന്‍ ഡയറക്ടര്‍മാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പൂര്‍വകാല പ്രവര്‍ത്തകരുടെ നേതൃസംഗമവും നടത്തും. മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ 50 വര്‍ഷക്കാലം പ്രസ്ഥാനത്തെ നയിച്ച അതിരൂപത സമിതിയുടെ ഭാഗമായ നൂറിലധികം പൂര്‍വകാല നേതാക്കന്മാര് സംഗമത്തില്‍ പങ്കെടുക്കും.
യുവദീപ്തി ജന്മദിനാഘോഷവും പൂര്‍വകാല പ്രവര്‍ത്തക നേതൃസംഗമവും
12:18 AM Dec 03, 2022 | Deepika.com