കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ചുവരെഴുത്ത് കാമ്പയിന് തുടക്കമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ 15 മുതല്‍ 24 വരെ കുടുംബശ്രീ മിഷന് സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണു ചുവരെഴുത്ത് നടത്തുന്നത്.
ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ ചുവരെഴുത്ത് കാമ്പയിനുകള്‍ സംഘടിപ്പിക്കും.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഇന്ത്യന്‍ ഗ്രാമങ്ങളിലെ രുചികള്‍ നിറഞ്ഞ ഫുഡ്കോര്‍ട്ടുകളും കലാസാംസ്കാരിക സന്ധ്യകളുമാണ് സരസ് മേളയുടെ പ്രധാന ആകര്‍ഷണം.
സരസ് മേള ചുവരെഴുത്ത് കാമ്പയിനു തുടക്കം
12:18 AM Dec 03, 2022 | Deepika.com