രേഖകളില്ലാതെ ജില്ലാ പഞ്ചായത്ത് 13 കോടി ചെലവഴിച്ചു
12:18 AM Dec 03, 2022 | Deepika.com
കോട്ടയം: ഒരു രേഖയും ഇല്ലാതെ ജില്ലാ പഞ്ചായത്ത് 13 കോടി രൂപ ചെലവഴിച്ചതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അഴിമതിക്കു നേതൃത്വം കൊടുത്ത ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഉള്‍പ്പെടെയുള്ള ഭരണസമിതിക്കെതിരേയും ഒത്താശ ചെയ്തു കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരേയും കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പിലും, കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസും സെക്രട്ടറി അസീസ് ബഡായിലും ആവശ്യപ്പെട്ടു.