ചങ്ങനാശേരി: തൃക്കൊടിത്താനത്ത് ബൈക്ക് യാത്രികനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുമ്പനാടം ഭാഗത്ത് പുതുച്ചിറ റ്റോജി വർഗീസി (26) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം രാത്രി 10നു ബൈക്കിൽ പോവുകയായിരുന്ന മാടപ്പള്ളി സ്വദേശിയായ അലക്സിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. അലക്സിന്റെ ബൈക്ക് മാടപ്പള്ളി എഴുത്തുപള്ളി ഭാഗത്തു തടഞ്ഞുനിർത്തി കയ്യിൽ കരുതിയിരുന്ന കുപ്പിഗ്ലാസ് കൊണ്ട് അലക്സിന്റെ തലയ്ക്കടിക്കുകയുമായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് റ്റോജി, അലക്സിനെ ആക്രമിച്ചത്. അലക്സിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത തൃക്കൊടിത്താനം പോലീസ് റ്റോജിയെ പിടികൂടുകയായിരുന്നു.
തൃക്കൊടിത്താനം സ്റ്റേഷനിലെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് റ്റോജി. എസ്എച്ച്ഒ ഇ. അജീബ്, എഎസ്ഐ സാന്‍ജോ, സിപിഒമാരായ അശോക് കുമാര്‍, അനീഷ് ജോണ്‍, സെൽവരാജ്, സന്തോഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
യുവാവിനെ കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ
12:18 AM Dec 03, 2022 | Deepika.com