കോട്ടയം: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള 100-ാമത് സംസ്ഥാനതല ശാസ്ത്ര സെമിനാർ ഇന്നും നാളെയും കോട്ടയം നാഷ്ണൽ ഹോമിയോപ്പതിക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12നു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഗവേഷണ പ്രബന്ധാവരണം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
സെൻട്രൽ കൗണ്‍സിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി ഡയറക്്ടർ ജനറൽ ഡോ. സുഭാഷ് കൗശിക് മുഖ്യപ്രഭാഷണം നടത്തും. മുൻനേതാക്കളെ ജോബ് മൈക്കിൾ എംഎൽഎ ആദരിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ. റെജു കരിം അധ്യക്ഷതവഹിക്കും.
വോട്ടര്‍ പട്ടിക പുതുക്കല്‍ ; പ്രത്യേക ക്യാമ്പുകള്‍
കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്നും നാളെയും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ.
താലൂക്കുതലത്തിലും വില്ലേജ് തലത്തിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വോട്ടര്‍മാര്‍ക്ക് കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സൗകര്യം ലഭിക്കും. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മരണപ്പെട്ടവരെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാനും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കുന്നതിനും അവസരമുണ്ട്.
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2023 ന്റെ ഭാഗമായി എട്ടു വരെ മാത്രമേ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ഇത്തരം തിരുത്തലുകള്‍ക്ക് അവസരമുള്ളൂ.
ശാസ്ത്ര സെമിനാർ
11:24 PM Dec 02, 2022 | Deepika.com