മുതലക്കോടം: സമൂഹത്തിൽ ചോദ്യചിഹ്നമാകുന്ന സ്ത്രീധനം എന്ന വിഷയവുമായി മോണോ ആക്ട് ഹയർ സെക്കൻഡറി വിഭാഗം വേദിയിലെത്തി അഖിൽ ചാൾസ് ഒന്നാം സ്ഥാനം നേടി. അടിമാലി എസ്എൻഡിപി വിഎച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാർഥിയായ അഖിൽ വീണതിനെത്തുടർന്ന് ഇടതു കൈക്കുണ്ടായ പൊട്ടലുമായാണ് ഏലപ്പാറയിൽനിന്ന് എത്തിയത്.
മൂന്നാർ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയായ രജനി ചാൾസാണ് മകനു മോണോ ആക്ടിൽ പരിശീലനം നൽകുന്നത്. വിഷയങ്ങൾ തെരഞ്ഞടുക്കുന്നതും എഴുതി നൽകുന്നതും അമ്മ തന്നെയാണ്. അഞ്ചാം ക്ലാസ് മുതൽ അഖിൽ മോണോ ആക്ടിൽ പരിശീലനം നേടിവരികയാണ്. ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും മോണാ ആക്ടിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയിട്ടുണ്ട്. അച്ഛൻ വാണിയപുരക്കൽ ചാൾസ് മുൻ സൈനികനാണ്.
പരിക്ക് തോറ്റു; അഖിൽ ജയിച്ചു
11:08 PM Dec 02, 2022 | Deepika.com