മുതലക്കോടം: നൃത്തവേദിയിൽ മിന്നും താരമായി ആഞ്ജലീന ബാബു. എച്ച്എസ് വിഭാഗം നാടോടി നൃത്തം, മോഹിനിയാട്ടം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും കുച്ചുപ്പുടിയിൽ രണ്ടാം സ്ഥാനവും നേടിയാണ് ആഞ്ജലീന തിളങ്ങിയത്. മുതലക്കോടം എസ്എച്ച് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഏഴാം ക്ലാസിൽ കുച്ചുപ്പുടി മത്സരത്തിൽ ജില്ലയിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. പിന്നീട് ഏതാനും വർഷമായി നൃത്തപരിശീലനം മുടങ്ങിയെങ്കിലും ഈ വർഷം വിവിധ ഗുരുക്കൻമാരുടെ കീഴിൽ പരിശീലനം നടത്തി വേദിയിലെത്തുകയായിരുന്നു.
ന്യത്താധ്യാപകരായ പ്രീതി, വൽസല ബി.നായർ, കുമാർ, റോബിൻ എന്നിവരാണ് പരിശീലകർ. കുവൈറ്റിൽ ഉദ്യോഗസ്ഥനായ കലയന്താനി കൊച്ചുപുരയ്ക്കൽ ബാബു സെബാസ്റ്റ്യന്റെയും കരിമണ്ണൂർ ബിആർസി സ്പെഷൽ അധ്യാപിക ജെറിൻ ജോർജിന്റെയും മകളാണ്.
മിന്നും താരമായി ആഞ്ജലീന ബാബു
11:08 PM Dec 02, 2022 | Deepika.com