മുതലക്കോടം: എച്ച്എസ്എസ് വിഭാഗം വഞ്ചിപ്പാട്ടിലും നാടൻ പാട്ടിലും വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിന്റെ ആധിപത്യം.
ആറന്മുള പള്ളിയോടത്തിൽ പാടുന്ന വഞ്ചിപ്പാട്ടാണ് സ്കൂളിലെ പത്തംഗ വിദ്യാർഥിസംഘം വേദിയിൽ അവതരിപ്പിച്ചത്. ലളിതഗാനം എച്ച്എസ്എസ് വിഭാഗം ഒന്നാം സ്ഥാനം നേടിയ ശിശിര ജയന്റെ നേതൃത്വത്തിലാണ് ഏഴു പെണ്‍കുട്ടികൾ നാടൻപാട്ട് അവതരിപ്പിച്ചത്. പെണ്‍കുട്ടികൾ ഋതുമതിയാകുന്പോൾ പാടുന്ന തിരണ്ട് കല്യാണ പാട്ടാണ് വിദ്യാർഥിനികൾ അവതരിപ്പിച്ചത്. മലപ്പുറം സ്വദേശി മനു ഷാജിയാണ് രണ്ടിനങ്ങളിലും പരിശീലനം നൽകിയത്.
കോവിഡിനു മുന്‍പു നടന്ന സംസ്ഥാന കലോത്സവത്തിൽ രണ്ടിനങ്ങളിലും വഴിത്തല സ്കൂൾ ടീം പങ്കെടുത്തിരുന്നു.
പാട്ടാണോ വഴിത്തല തന്നെ...
11:08 PM Dec 02, 2022 | Deepika.com