തിരുവനന്തപുരം: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പാസ്വേഡ് 2022-23 ഏകദിന ശില്പശാല നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡൽ സ്കൂളിൽ സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ എ.എസ്. ജാഫർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റാണി എം. അലക്സ്, പിടിഎ പ്രസിഡന്റ് പ്രഫ. ഡോ. ഗ്ലാഡ്സ്റ്റണ് രാജ് എന്നിവർ ആശംസകൾ നേർന്നു. 100 വിദ്യാർഥികൾ പങ്കെടുത്ത ശില്പശാല സത്താർ ശ്രീകാര്യം, എ.എസ്. സുരേഷ് കുമാർ എന്നിവർ നയിച്ചു. ജില്ലാ കരിയർ കോ-ഒാർഡിനേറ്റർ അബ്ദുൾ അയൂബ് ക്യാന്പ് വിശദീകരണം നൽകി. ഷിജു, ബ്ലസി സക്കറിയ എന്നിവർ കോ-ഓർഡിനേറ്റർ ആയിരുന്നു.
അപേക്ഷ
ക്ഷണിച്ചു
വിഴിഞ്ഞം: വിഴിഞ്ഞം (ന്യൂ ) മുക്കോലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫീൽഡ് വർക്കർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനായി അപേക്ഷക്ഷണിച്ചു.ഒഴിവുകളുടെ എണ്ണം ആറ്, യോഗ്യത ഏഴാം ക്ലാസ് പാസായിരിക്കണം. യോഗ്യതയുള്ളവർ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി അഞ്ചാം തീയതി രാവിലെ പത്തിന് ആശുപത്രിയിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഏകദിന ശില്പശാല നടത്തി
11:00 PM Dec 02, 2022 | Deepika.com