വിതുര: സ്കൂൾ മതിലിലും ചുവരുകളിലും മഹാൻമാരുടെ ചിത്രങ്ങളും മഹദ് വചനങ്ങളും കൊണ്ട് നിറയ്ക്കുകയാണ് പനയ്ക്കോട് വി. കെ. കാണി ഹൈസ്കൂൾ. ജില്ലയിലെ മികച്ച പിടിഎ കമ്മിറ്റിയ്ക്കുള്ള പുരസ്കാരം നേടിയതിന്റെ ഭാഗമായാണ് അധ്യാപക രക്ഷാകർത്തൃസമിതി മഹാന്മാരുടെ ചുമർ ചിത്രങ്ങൾ ഒരുക്കിയത്. പൂർവ വിദ്യാർഥിയും ചിത്രകാരനുമായ അജി പേരിലയാണ് സ്കൂളും പരിസരവും വർണാഭമാക്കുന്നത്.
നവതി ആഘോഷിക്കാനൊരുങ്ങുന്ന സ്കൂളിന്റെ സ്ഥാപകൻ നാരായണൻ കാണിയുടെ പ്രതിമ സ്കൂൾ അങ്കണത്തിൽ സ്ഥാപിക്കാനും പിടിഎ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അക്കാദമിക കായിക കലാ മേഖലകളിൽ നടക്കുന്ന മികച്ച പ്രവർത്തനമാണ് പുരസ്കാരത്തിന് അർഹമാക്കിയതെന്ന് പ്രഥമാധ്യാപിക അനിതകുമാരി, പിടിഎ പ്രസിഡന്റ് കെ.ജെ. ശ്രീജിത്ത് എന്നിവർ പറഞ്ഞു.
ചുമർ ചിത്രങ്ങളൊരുക്കി പനക്കോട് വി.കെ. കാണി ഹൈസ്കൂൾ
11:00 PM Dec 02, 2022 | Deepika.com