പാറശാല : അറുപത്തി നാലാമത് സ്കൂള്‍ കായിക മേളയോടനുബന്ധിച്ച് പാറശാല ജിവിഎച്ച്എസ്എസില്‍ വിളംബര കൂട്ടയോട്ടം നടത്തി. പാറശാല എസ്എച്ച്ഒ ഹേമന്ദ് കുമാര്‍ ദീപശിഖ കൈമാറിയും ഫ്ലാഗ് ഓഫ് നടത്തിയും കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. സ്പോട്സ് മത്സര വിജയികള്‍, എന്‍എസ്എസ്, എസ്പിസി, ഗൈഡ്, ജെആര്‍സി അംഗങ്ങളും പങ്കെടുത്തു.
പൊതിച്ചോറ് വിതരണം ചെയ്തു
മെഡിക്കൽകോളജ്: കേരള പ്രവാസി സംഘത്തിന്റെ കലാസാംസ്കാരിക വേദി കേളിയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് കാമ്പസിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്നതിന്റെ ഉദ്ഘാടനം പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സജീവ് തൈക്കാട് നിർവഹിച്ചു.
സ്കൂള്‍ കായിക മേള : വിളംബര കൂട്ടയോട്ടം സംഘടിപ്പിച്ചു
11:00 PM Dec 02, 2022 | Deepika.com