ഉപ്പുതറ: ഓട്ടോയിൽനിന്നു വീണ് നാലാം ക്ലാസ് വിദ്യാർഥിനിക്കു പരിക്ക്. അയ്യപ്പൻകോവിൽ തോണിത്തടി പുത്തൻപുരക്കൽ ഷിന്റോ ജേക്കബ്-ഷെറിൻ ദമ്പതികളുടെ മകൾ അലോന ഷിന്റോക്കാണ് പരിക്കേറ്റത്. സ്കൂൾ വിട്ട് വീട്ടിലേക്കു പോകുംവഴിയാണ് അപകടമുണ്ടായത്.
ഓട്ടോയിൽനിന്നു സഹപാഠികൾ വീടുകളിൽ ഇറങ്ങിയതിനെത്തുടർന്ന് പിന്നിൽനിന്നു ബാഗ് എടുത്ത് സീറ്റിൽ വച്ചശേഷം ഓട്ടോയിൽ കയറുന്നതിനിടെ ഓട്ടോ മുന്നോട്ടെടുക്കുകയായിരുന്നെന്നു പറയുന്നു. വീട്ടിലെത്തിയ കുട്ടിയെ രക്ഷിതാക്കളാണ് ഉപ്പുതറ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ഉപ്പുതറ പോലീസ് കേസെടുത്തു.
ഓട്ടോയിൽനിന്നു വീണ് നാലാം ക്ലാസുകാരിക്ക് പരിക്ക്
10:33 PM Dec 02, 2022 | Deepika.com