തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് ഇന്നു രാവിലെ ആറിനു വിശുദ്ധ കുർബാന, നൊവേന, 6.45നു നൊവേന, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന. ഉച്ചകഴിഞ്ഞ് മൂന്നിനു ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്, 3.45നു ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം- ഫാ. സനൽ നെടുങ്ങാട്ട്.വൈകുന്നേരം 6.30നു വിശുദ്ധ കുർബാന, നൊവേന.
അമലോത്ഭവ തിരുനാൾ
വെള്ളാരംകുന്ന്: സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.45ന് കൊടിയേറ്റ്, നാലിന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. സ്റ്റെഫിൻ ചൂരപൊയ്കയിൽ ഒഎസ്ബി, രാത്രി ഏഴിന് കലാസന്ധ്യ. നാളെ രാവിലെ 6.30ന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. തോമസ് തെക്കേമുറി, വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. ജോസ് മാത്യു പറപ്പള്ളി, ആറിന് തിരുനാൾ പ്രദക്ഷിണം.
ഉപാസനയിൽ സെമിനാർ
തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തിൽ നാലിനു വൈകുന്നേരം അഞ്ചിനു പോക്സോ നിയമങ്ങളും കുട്ടികളുടെ സുരക്ഷയും എന്ന വിഷയത്തിൽ സെമിനാർ നടത്തും. സംസ്ഥാന ബാലാവകാശ കമ്മീഷൻ മുൻ സീനിയർ ടെക്നിക്കൽ ഓഫീസറും ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ അംഗവുമായ ജെസി സേവ്യർ പ്രഭാഷണം നടത്തുമെന്ന് ഉപാസന ഡയറക്ടർ ഫാ. കുര്യൻ പുത്തൻപുരക്കൽ അറിയിച്ചു.
ഡിവൈൻ മേഴ്സി ഷ്റൈനിൽ ഇന്ന്
10:32 PM Dec 02, 2022 | Deepika.com