സംയുക്ത പരിശോധന ഇന്ന്
ഇടുക്കി: ഏലപ്പാറ ഹെലിബറിയകുമളി റോഡിലെ ഹെലിബറിയ എസ്റ്റേറ്റിനകത്ത് റോഡിൽ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും എസ്റ്റേറ്റ് അധികൃതരുടെയും സംയുക്ത പരിശോധന നടത്താൻ തീരുമാനം.
ഏലപ്പാറഹെലിബറിയ പൂണ്ടിക്കുളംകുമളി റോഡിലെ ഹെലിബറിയ എസ്റ്റേറ്റിനകത്തെ റോഡ് വീതി കൂട്ടുന്നതിന് എസ്റ്റേറ്റ് അധികൃതർ അനുമതി നൽകാത്തതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ എംപിയുടെയുംഎംഎൽഎ യുടെയും നേതൃത്വത്തിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ഇന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തും. തുടർന്ന് ഭൂമി വിട്ടുനൽകൽ, കയ്യാലകളും സംരക്ഷണഭിത്തികളും നിർമിക്കൽ തുടങ്ങിയ കാര്യങ്ങളിലുള്ള എസ്റ്റേറ്റ് അധികൃതരുടെ പരാതികൾക്ക് പരിഹാരം കാണാൻ ശ്രമിക്കും.
റോഡ് വീതി കൂട്ടാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് മാനേജ്മെന്റിനെതിരെ റോഡ് വികസന സമരസമിതിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്റ്റേറ്റ് അധികൃതരെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും സമരസമിതിയെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി ഡീൻ കുര്യാക്കോസ് എംപിയുടെയും വാഴൂർ സോമൻ എംഎൽഎയുടെയും നേതൃത്വത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിച്ചുചേർത്തത്.
ഏലപ്പാറ-ഹെലിബറിയ-കുമളി റോഡ്
10:32 PM Dec 02, 2022 | Deepika.com