ചെറുതോണി: ഫാ. റോണി നയിക്കുന്ന ജർമൻ എ വണ്‍ ബാച്ച് സിഎംഐ വൈദികരുടെ ഇടുക്കി ചെറുതോണി ഗിരിജ്യോതി കാന്പസിലെ കാർമൽ വിദേശ ഭാഷ പഠന കേന്ദ്രത്തിൽ ഏഴിനു ആരംഭിക്കും. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഡയറക്ടർ ഫാ. സൈമണ്‍ പഴന്പിള്ളിൽ സിഎംഐ അറിയിച്ചു. ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. ഫോണ്‍: 8592977722.
വാഴത്തോപ്പ് പഞ്ചായത്ത് തൊഴിൽ സഭ
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ തൊഴിൽ സഭ അഞ്ചു മുതൽ ഒൻപതു വരെ രാവിലെ 11 ന് നടക്കും.അഞ്ചിന് മണിയാറൻകുടി കമ്യൂണിറ്റി ഹാളിൽ ഒന്ന്, 14 വാർഡുകളുടെ തൊഴിൽ സഭ നടക്കും. ആറിന് മഞ്ഞപ്പാറ സബ്സെന്ററിൽ രണ്ട്, മൂന്ന്, നാല് വാർഡുകളുടെ തൊഴിൽ സഭയും ഏഴിന് എട്ട്, ഒന്‍പത്, 13 വാർഡുകളുടെ സഭ താന്നിക്കണ്ടം സെന്റ് മേരീസ് പാരീഷ് ഹാളിലും നടക്കും.
എട്ടിന് വാഴത്തോപ്പ് പഞ്ചായത്ത് സ്കൂളിൽ അഞ്ച്, ആറ്, ഏഴ് വാർഡുകളുടെയും ഒൻപതിന് ചെറുതോണി ടൗൺഹാളിൽ 10, 11, 12 വാർഡുകളുടെയും സഭ നടക്കും.
ജർമൻ എ വണ്‍ ബാച്ച്
10:32 PM Dec 02, 2022 | Deepika.com