വി​ദ്യാ​ർ​ഥി​ക​ൾ ക്രി​സ്തീ​യ മൂ​ല്യ​മു​ള്ള​വ​രാ​യി വ​ള​ര​ണം: മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ

10:32 PM Dec 02, 2022 | Deepika.com
ക​രി​മ്പ​ൻ: വി​ദ്യാ​ർ​ഥി​ക​ൾ ക്രി​സ്തീ​യ മൂ​ല്യ​മു​ള്ള​വ​രാ​യി വ​ള​ര​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ. ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ടു​ക്കി രൂ​പ​താ കെ​സി​എ​സ്എ​ൽ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രൂ​പ​താ പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​സ് മാ​റാ​ട്ടി​ൽ സ​ന്ദേ​ശം ന​ൽ​കി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജെ​യിം​സ് പാ​ല​യ്ക്കാ​മ​റ്റം, രൂ​പ​ത അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ സ്റ്റെ​ല്ല എ​സ് എ​ച്ച്, സ്കൂ​ൾ അ​നി​മേ​റ്റ​ർ ജൂ​ലി​മോ​ൾ വ​ർ​ഗീ​സ്, കെ​സി​എ​സ്എ​ൽ മു​ൻ രൂ​പ​താ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ജോ​ഷി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് മ​ങ്ങാ​ടം​പ​ള്ളി​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

നേ​ര​ത്തെ, റ​വ. ഡോ. ​ജോ​സ് മാ​റാ​ട്ടി​ൽ പ​താ​ക ഉ​യ​ർ​ത്തി. മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​റാ​ലി​യും ന​ട​ത്തി.