തലനാട്: തലനാട് പബ്ലിക് ലൈബ്രറിയിൽ ഗോത്രയാനം പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ കൂടുതലുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതിക്കായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഗോത്രയാനം. കോട്ടയം ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത് തലനാട് പബ്ലിക് ലൈബ്രറിയിലാണ്. ഒന്നര ലക്ഷം രൂപയുടെ വിദ്യാഭ്യാസ ഉപകരണങ്ങളാണ് ലൈബ്രറിക്ക് ലഭിച്ചത്.
തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധകാരൻ പദ്ധതി ഉദ്ഘാടനം ചെയ്യും. പത്താംക്ലാസ് വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്് ബാബു കെ. ജോർജ്, താലൂക്ക് പ്രസിഡന്റ്് ഡോ. സിന്ധുമോൾ ജേക്കബ്, പ്രസിഡന്റ്് റോയി ഫ്രാൻസിസ്, മുൻ ജില്ലാ സെക്രട്ടറി രമേഷ് ബി. വെട്ടിമറ്റം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ, ജോൺസൺ പുളിക്കീൽ തുടങ്ങി രാഷ്ട്രീയ-സാമുദായിക രംഗത്തെ വിവിധ വ്യക്തികൾ പങ്കെടുക്കുമെന്ന് ലൈബ്രറി പ്രസിഡന്റ്് കെ.എം. രാജേന്ദ്ര പ്രസാദ്, സെക്രട്ടറി എ.എസ്. പ്രസന്നകുമാർ എന്നിവർ അറിയിച്ചു.
ഗോത്രയാനം പദ്ധതി ഉദ്ഘാടനം
10:23 PM Dec 02, 2022 | Deepika.com