പാലാ: മീനച്ചില്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏര്‍പ്പെടുത്തിയ മീനച്ചില്‍ താലൂക്കിലെ മികച്ച സഹകാരികള്‍ക്കുള്ള അവാര്‍ഡുകള്‍ ഇന്നു സമ്മാനിക്കും. മികച്ച സഹകാരികളായി ഉഴവൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് പ്രഫ. ജോസഫ് ജോര്‍ജ് കാനാട്ട്, തലപ്പലം സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജെ. സെബാസ്റ്റ്യന്‍ മൂലേച്ചാലില്‍ എന്നിവരെയും മികച്ച സഹകരണ ജീവനക്കാരനായി നീലൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ജോയി അഗസ്റ്റിന് വരകിലിനെയും തെരഞ്ഞെടുത്തു.
ഇന്നു മൂന്നിനു പാലായില്‍ സംഘം ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് തുഷാര്‍ അലക്സിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി അവാര്‍ഡുകള്‍ സമ്മാനിക്കും. സഹകരണ പെന്ഷന് ബോര്‍ഡ് അംഗമായി നിയമിതനായ ബേബി ഉഴുത്തുവാലിനെ യോഗത്തില്‍ കേരള ബാങ്ക് മാനേജിംഗ് കമ്മിറ്റിയംഗം ഫിലിപ്പ് കുഴികുളം ആദരിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലന് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ബേബി ഉഴുത്തുവാല്‍ ഉപഹാരസമര്‍പ്പണം നിര്‍വഹിക്കും. മുന്‍ പ്രസിഡന്റുമാരും വിവിധ സംഘടനാ പ്രതിനിധികളും പ്രസംഗിക്കും.
സഹകാരി അവാര്‍ഡ് സമര്‍പ്പണം ഇന്ന്
10:23 PM Dec 02, 2022 | Deepika.com