മുണ്ടക്കയം: വേലനിലം ബ്രദേഴ്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള വടംവലി മത്സരം നാളെ വൈകുന്നേരം അഞ്ചിനു സിഎംഎസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരള ടഗ് ഓഫ് വാർ മെംബേഴ്സ് വെൽഫെയർ അസോസിയേഷനുമായി സഹകരിച്ചാണു മത്സരം സംഘടിപ്പിക്കുന്നത്.
നാളെ വൈകുന്നേരം അഞ്ചിനു നടക്കുന്ന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് മുഖ്യപ്രഭാഷണം നടത്തും. കോമഡി ഉത്സവം ഫെയിം ജ്യോതിഷ് കുമാർ വടംവലി മത്സരം ഉദ്ഘാടനം ചെയ്യും. ഒന്നാം സമ്മാനമായി 12,001 രൂപയും ട്രോഫിയും സമ്മാനിക്കും. ഗ്രീൻ കെയർ എംഡി ജോബി കൂലിപ്പറമ്പിൽ സമ്മാനദാനം നിർവഹിക്കും.
പത്രസമ്മേളനത്തിൽ ഷുക്കൂർ കുതിരംകാവിൽ, ടോമി നടയ്ക്കൽ, ഷിജോ പേരൂപ്പറമ്പിൽ, വി.ജെ. ജയിംസ്, തങ്കപ്പൻ ഞാറയ്ക്കൽ, സുനിൽ പുളിമൂട്ടിൽ, ജോബിൻസ് വാഴക്കാപ്പാറ എന്നിവർ പങ്കെടുത്തു.
ലോക മണ്ണുദിനാചരണം
എലിക്കുളം: മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മണ്ണുദിനം എലിക്കുളം പഞ്ചായത്തില്‍ ഇളങ്ങുളം കെവിഎല്‍പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അഞ്ചിന് ആചരിക്കും. രാവിലെ 10നു നടക്കുന്ന ചടങ്ങ് മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ്് എസ്. ഷാജി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് നിര്‍മ്മല ജിമ്മി പങ്കെടുക്കും.
വടംവലി മത്സരം നാളെ
10:17 PM Dec 02, 2022 | Deepika.com