എരുമേലി: നിരാലംബരെ സഹായിക്കാൻ എരുമേലി നിർമല പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിലുടെ നാടിന് വിസ്മയം നൽകിയതിനൊപ്പം നിരാലംബരായ കുട്ടികളുടെ ചികിത്സയ്ക്ക് തുക സമാഹരിക്കാനുമായി.
കുട്ടികളുടെ അറിവുകള്‍ക്കനുസരിച്ച് അവര്‍തന്നെ പേപ്പര്‍, കുപ്പികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, അക്ഷരങ്ങള്‍, കാലപ്പഴക്കം ചെന്ന വീട്ടുസാധനങ്ങള്‍, വിവിധ നാണയത്തുട്ടുകളും കറന്‍സികളും, ചെറുഭക്ഷണം, നാടന്‍ കലാരൂപങ്ങള്‍, വിവിധ വിനോദമത്സരങ്ങള്‍, ലഹരിവിരുദ്ധ പ്രവര്‍ത്തന പരിപാടികൾ, ഫ്ലാഷ് മോബ്, സ്ട്രീറ്റ് പ്ലേ, മോണോആക്ട് തുടങ്ങി ഒട്ടേറെ പരിപാടികളാണ് എക്സിബിഷന്റെ ഭാഗമായി നടത്തിയത്.
കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് മാനേജര്‍ ഡോ. മാത്യു പായിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റർ വിന്‍സി, എരുമേലി അസംപ്ഷന്‍ ഫൊറോന വികാരി ഫാ. വര്‍ഗീസ്, സ്കൂള്‍ മാനേജര്‍ സിസ്റ്റർ അലീസിയ, പിടിഎ പ്രസിഡന്റ് ബോസ് മാത്യു ഉറുമ്പില്‍, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റർ ടെസി മരിയ, പ്രോഗ്രാം കോ-ഓർഡിനേറ്റര്‍മാരായ ലിജോമോന് തോമസ്, ആലിച്ചന്‍ പീലിപ്പോസ്, കെ.വി. ജോമോന്, റിന്‍സി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
വിസ്മയമായി എരുമേലി നിർമലയിൽ എക്സിബിഷൻ
10:17 PM Dec 02, 2022 | Deepika.com