പെരുവന്താനം: പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ പ്ലസ്ടു സ്കൂളുകളുമായി സഹകരിച്ച് സാംസ്കാരിക കലാസംഗമവും എത്നിക് ഡേയും നടന്നു. കലാ സാംസ്കാരിക ജാഥ നജിമ സുലൈമാൻ ഫ്ലാഗ് ഓഫ് ചെയ്തു. ചെണ്ട-വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ഭാരതത്തിലെ മുഴുവൻ സംസ്കാരങ്ങളും വൈവിധ്യങ്ങളും നിശ്ചല ദൃശ്യങ്ങളും നൃത്തരൂപങ്ങളും കലാജാഥയ്ക്ക് കൊഴുപ്പേകി. ഓരോ സംസ്ഥാനത്തയും പ്രതിനിധീകരിച്ച് വിദ്യാർഥികൾ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു.
സമ്മാനാർഹർക്ക് ബിഗ് ബോസ് ഫെയിം അഡോണി ജോസ് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടികൾക്കു പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി ടിജോമോൻ ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.
എത്നിക് ഡേ ആഘോഷം
10:17 PM Dec 02, 2022 | Deepika.com