കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പളളി ബ്ലോക്കിന് കീഴിലുള്ള ഏഴു പഞ്ചായത്തുകളിലായി 546 ഭിന്നശേഷിക്കാരായവരുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് റിസോഴ്സ് സെന്റർ ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൈക്കിള്‍ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അവർ.
കാഞ്ഞിരപ്പള്ളി എസഎച്ച്ഒ ഷിന്റോ പി. കുര്യന് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് ടി.എസ്. കൃഷ്ണകുമാര്‍. തഹസിൽദാർ ജോസുകുട്ടി, എകെജെഎം പ്രിൻസിപ്പൽ ഫാ. അഗസ്റ്റിന് പീടികമല, ശ്രീകുമാര്‍, ബിആര്‍സി അംഗങ്ങളായ റീബാ വർഗീസ്, സിജിന്‍, പേട്ട സ്കൂള്‍ എച്ച്എം ലത, ഐഎച്ച്ആര്‍ഡി പ്രിൻസിപ്പൽ ഷാജി, ബിഎഡ് കോളജ് പ്രിൻസിപ്പൽ ഫൗസിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
"ഭിന്നശേക്ഷിക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തും'
10:17 PM Dec 02, 2022 | Deepika.com