കൊന്നക്കാട്: മഞ്ചുച്ചാലില്‍ കര്‍ണാടക വനാതിര്‍ത്തി കടന്ന് കാട്ടാനകള്‍ വീണ്ടും കൃഷിയിടത്തിലെത്തി. ഒറ്റയ്ക്ക് താമസിക്കുന്ന പുത്തന്‍പുരക്കല്‍ ചിന്നമ്മയുടെ വീട്ടുമുറ്റം വരെയെത്തിയ ആന തെങ്ങുകളും കമുകുകളും ഉള്‍പ്പെടെ നശിപ്പിച്ചു. കര്‍ഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍തന്നെ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം പി.സി.രഘുനാഥനും മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡാര്ലിന് ജോര്‍ജ് കടവനും ആവശ്യപ്പെട്ടു.
വെബിനാര്‍ നടത്തി
രാജപുരം: സെന്റ് പയസ് ടെന്ത് കോളജ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കംപ്യൂട്ടര്‍ സുരക്ഷാ ദിനത്തോടനുബന്ധിച്ച് സൈബര്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തി. പ്രിന്‍സിപ്പല്‍ ഡോ.എം.ഡി.ദേവസ്യ ഉദ്ഘാടനം ചെയ്തു. ഇരിട്ടി എംജി കോളജ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം അസി. പ്രഫസര്‍ എം.അനുപമ വെബിനാറിനു നേതൃത്വം നല്കി. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. തോമസ് സ്കറിയ, പി.എ ബിബിന്‍ എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപക ഒഴിവ്
ഉദുമ: ബാര ഗവ.സ്കൂളില്‍ എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ് ഒഴിവിലേക്കുള്ള അഭിമുഖം അഞ്ചിന് രാവിലെ 11 ന്. ഫോണ്‍: 8156920303.
മഞ്ചുച്ചാലില്‍ വീണ്ടും കാട്ടാനയിറങ്ങി
12:33 AM Dec 02, 2022 | Deepika.com