സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു
12:33 AM Dec 02, 2022 | Deepika.com
ഭീമനടി: പഴവര്ഗങ്ങളില് നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ഭീമനടി ക്രിസ്തുരാജ ദേവാലയ വികാരി ഫാ.ജോസ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുര്യന് തെക്കേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടില്‍, ജില്ലാ സെക്രട്ടറി മാത്യു പനത്തടി, ഭാസ്കരന് പട്ളം, ലൂസി പുല്ലാട്ടുകാലായില്‍, ബി.എം.മുഹമ്മദ് കുഞ്ഞി, ജോസഫ് വടക്കേട്ട്, ജോണി കുറ്റിയാനി, ആശ ചാലുപ്പൊയ്ക, സജിത് മുരിങ്ങനോലില് എന്നിവര്‍ പ്രസംഗിച്ചു. ഏയ്ഞ്ചല്‍ വലിയതടത്തില്‍ മദ്യവിരുദ്ധ ഗാനം ആലപിച്ചു.