ചപ്പാരപ്പടവ്: എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ഒടുവള്ളിത്തട്ട് ബ്ലോക്ക് സിഎച്ച്സിയുടെ നേതൃത്വത്തിൽ എയ്ഡ്സ് ദിനാചരണവും ബോധവത്കരണവും ബാഡ്ജ് ധരിക്കലും ദീപം തെളിച്ചുകൊണ്ടുള്ള പ്രതിജ്ഞയും നടത്തി. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.പി.വി.അനിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.കെ. സജീർ ബോധവത്കരണ സന്ദേശം നൽകി.
ഡോ.റഹീം, ഡോ.ജസീന, ഹെൽത്ത് ഇൻസ്പെക്ടർ സജി കൊന്നക്കൽ, ആർ.രഞ്ജിത്ത് കുമാർ, പിആർഒ സൗമ്യ സേവ്യർ, അജിതകുമാരി, പി.ടി.ഗീത, സ്വപ്ന ജോർജ് എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പ് ബ്ലോക്ക് തലത്തിൽ നടത്തിയ പ്രസ്തുത പരിപാടിയിൽ ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ പൊതുജനങ്ങൾ പങ്കെടുത്തു.
ചെറുപുഴ: ചെറുപുഴയിൽ റാലിയും പൊതുയോഗവും നടന്നു. ചെറുപുഴ പഞ്ചായത്ത്, പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രം, സെന്റ് മേരീസ് നഴ്സിംഗ് കോളജ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ചെറുപുഴ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. മെഡിക്കൽ ഓഫീസർ ഡോ. പി. സേതു ലക്ഷ്മി, എം. രാജേഷ്, മുഹമ്മദ് ഷെരീഫ്, സി.സി. ഏലിക്കുട്ടി എന്നിവർ പ്രസംഗിച്ചു.
എയ്ഡ്സ് ദിനാചരണം നടത്തി
12:30 AM Dec 02, 2022 | Deepika.com