ചിറ്റൂർ : ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എയ്ഡ്സ് ദിനാചരണം നടത്തി. യോഗം സൂപ്രണ്ട് ഡോ. ഡാലിയ ബാലകൃഷ്ണൽ സൂപ്രണ്ട് ഉദ്ഘാടനം ചെയ്തു. ഡോ. പ്രഹ്ലാദ സോമസുന്ദരം, മെഡിക്കൽ ഓഫീസർ എയ്ഡ്സ് ദിന പ്രതിജ്ഞാ ചൊല്ലിക്കൊടുത്തു.
നഴ്സിംഗ് സൂപ്രണ്ട് സി. ലക്ഷ്മി, സിമിലി സെബാസ്റ്റ്യൻ, എന്നിവർ സംസാരിച്ചു. കരുണ മെഡിക്കൽ കോളജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ എച്ച്ഐവി, മറ്റും ടിബി ബോധവത്ക്കരണ ടാബ്ലോ അവതരിപ്പിച്ചു. രോഗികൾക്കും പൊതുജനങ്ങൾക്കും ബോധവത്കരണ ലഘുരേഖകളും വിതരണം ചെയ്തു. ഐസിടിസി കൗണ്‍സിലർ കെ.ബി. ബിബിത് സ്വാഗതവും ഡിനി റോസ് നന്ദിയും പറഞ്ഞു.
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ലോക എയ്ഡ്സ് ദിനാചരണം
12:25 AM Dec 02, 2022 | Deepika.com