പാലക്കാട് : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള നിയുക്തി 2022 നാളെ മേഴ്സി കോളജിൽ നടക്കും. തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മേളയിൽ ഐടി, ഹോസ്പിറ്റാലിറ്റി ഹെൽത്ത് കെയർ, ടെക്നിക്കൽ ആൻഡ് സയൻസ്, ഓഫീസ് അഡ്മിനിട്രേഷൻ മാനേജ്മെന്റ് തുടങ്ങി വിഭാഗങ്ങളിലായി 75 ഓളം കന്പനികൾ പങ്കെടുക്കും.
എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടി, ഡിപ്ലോമ, എൻജിനീയറിംഗ്, പാരാമെഡിക്കൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ കന്പനികളിലായി അയ്യായിരത്തോളം ഒഴിവുകളാണുള്ളത്.
ഉദ്യോഗർഥികൾക്ക് വെബ്സൈറ്റിലോ അന്നേദിവസം സ്പോട്ട് രജിസ്ട്രേഷനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
നിയുക്തി മെഗാ ജോബ് ഫെസ്റ്റ് നാളെ മേഴ്സി കോളജിൽ
12:25 AM Dec 02, 2022 | Deepika.com