ഒറ്റപ്പാലം: റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ നങ്ങ്യാർകൂത്തിന്റെ മത്സരസാധ്യത പ്രയോജനപ്പെടുത്താൻ വിദ്യാർഥിനികളുടെ കരുതലും ജാഗ്രതയും. നങ്യാർ കൂത്തിൽ ചിട്ടയോടെ പഠനവും സാധകവും നടത്തി ഒന്നാമതെത്തിയതിന്റെ ചാരിതാർത്ഥത്തിലാണ് ശ്രീനന്ദ.
കലോൽസവത്തിൽ എച്ച്എസ് വിഭാഗം നങ്ങ്യാർ കൂത്ത് മൽസരത്തിലാണ് ശ്രീനന്ദ ഒന്നാമത് എത്തിയത്. ഇഷ്ട ഭക്തനുവേണ്ടി സംഹാര താണ്ഡവമാടിയ നരസിംഹാവതാരത്തിലെ ഒരു ഭാഗമാണ് ഷൊർണൂർ സെന്റ് തേരസാസ് എച്ച്എസ്എസ്സിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രിനന്ദ അവതരിപ്പിച്ചത്.
അഭിനയതികവും മികവും കണ്ട നങ്ങ്യാർ കൂത്ത് വേദിയിൽ മത്സരാർഥികൾ അനുഷ്ഠാന കലാരൂപത്തോടും ഈ ക്ഷേത്രകലയോടും ഉത്തരവാദിത്വം നിറവേറ്റി. കലാമണ്ഡലത്തിലെ മിഴാവ് അധ്യാപകനും അക്കാദമിക്ക് കോഡിനേറ്ററുമായ കലാമണ്ഡലം അച്ചുതാനന്ദന്റെ മകളാണ് ശ്രീനന്ദ. കലാമണ്ഡലം പ്രശാന്തിയുടെ ഗുരു.
നങ്ങ്യാർകൂത്തിൽ ശ്രീനന്ദയ്ക്കു ചാരിതാർഥ്യം!
12:24 AM Dec 02, 2022 | Deepika.com