കൊച്ചി: മലിനജല സംസ്കരണ പ്ലാന്റുകളെ നഗരവത്കൃത സമൂഹത്തിൽ ഒഴിവാക്കാനാകില്ലെന്നും ഇതു സംബന്ധിച്ച എതിർപ്പുകളെയും ആശങ്കകളെയും സൗഹാർദപരമായും പരസ്പര വിശ്വാസത്തോടെയും സമീപിക്കണമെന്നും ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള. എതിർപ്പുകൾക്കു മുന്നിൽ ഇത്തരം പദ്ധതികൾ ഉപേക്ഷിക്കാനാകില്ലെന്ന വസ്തുത എല്ലാവരും ഉൾക്കൊള്ളണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കോഴിക്കോട് കോർപറേഷന്റെ കീഴിൽ കോതിയിൽ മലിനജല സംസ്കരണപ്ലാന്റ് നിർമാണത്തിനെതിരെ ഒരു വിഭാഗത്തിന്റെ എതിർപ്പു തുടരുന്ന സാഹചര്യത്തിലാണ് ജിസിഡിഎ ചെയർമാന്റെ പ്രസ്താവന.
കൊച്ചി കോർപ്പറേഷന്റെ പരിധിയിൽ പശ്ചിമ കൊച്ചി മേഖലയിലും മലിനജല സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെ പ്രതിഷേധമുയർന്നതിനെ തുടർന്ന് പദ്ധതിയിൽ നിന്നു പിന്മാറേണ്ടി വന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലിനജല സംസ്കരണ പ്ലാന്റുകൾ ഒഴിവാക്കാനാകില്ല: ജിസിഡിഎ ചെയർമാൻ
12:19 AM Dec 02, 2022 | Deepika.com