കൊച്ചി: കാർ കുത്തിപ്പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ മുന്പും നിരവധി കേസുകൾ ഉണ്ടായിട്ടുണ്ടെന്നു പോലീസ്. കേസുമായി ബന്ധപ്പെട്ട് കൊല്ലം കുണ്ടറ മുളവന ചാരുവിള പുത്തൻവീട്ടിൽ ബിജു(38)വിനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മോഷണം, അടിപിടി, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകൾ ജില്ലയുടെ വിവിധ സ്്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിലുണ്ട്. കഴിഞ്ഞ 29-നായിരുന്നു കാർ മോഷ്ടിക്കാൻ ശ്രമിച്ചത്. സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം വന്ന ഊബർ ടാക്സി സൗത്ത് ഗവ. ഗേൾസ് ഹൈസ്കൂളിനു സമീപം നിർത്തിയിട്ടപ്പോഴായിരുന്നു മോഷണശ്രമം.
ഡ്രൈവർ ചായകുടിക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കാർ കുത്തിപ്പൊളിച്ച് മോഷണശ്രമം; പ്രതിക്കെതിരെ നിരവധി കേസുകൾ
12:19 AM Dec 02, 2022 | Deepika.com