വാഹനബാറ്ററി മോഷ്ടാവ് പിടിയിൽ
12:17 AM Dec 02, 2022 | Deepika.com
കിഴക്കമ്പലം: വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ. അയ്യമ്പുഴ ചുള്ളി കോളോത്ത് കുടി വീട്ടിൽ ബിനോയ് (40)യെയാണ് പുത്തൻകുരിശ് പോലീസ് പിടികൂടിയത്. ഇരുപതിലേറെ മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ 30 ന് പുത്തൻകുരിശ് പുളിച്ചോട് ഭാഗത്ത് വഴിയരികിൽ നിർത്തിയിട്ടിരുന്ന ആഷിക് ചന്ദ്രൻ എന്നയാളുടെ കണ്ടയ്നർ ലോറിയിൽ നിന്നും 12,000 രൂപ വിലവരുന്ന ബാറ്ററി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഇയാൾ മോഷണത്തിന് എത്തിയത് അങ്കമാലിയിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബാറ്ററി കണ്ടെടുത്തു.