മൂവാറ്റുപുഴ: കോളജ് ഓഫ് നഴ്സിംഗ് നിർമല മെഡിക്കൽ സെന്റർ വിദ്യാർഥികളുടെ നേതൃത്വത്തിൽ എയ്ഡ്സ് ദിന റാലിയും തെരുവു നാടകവും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. കോളജിൽ നിന്നും ആരംഭിച്ച റാലി ആശ്രമം സ്വകാര്യ ബസ്സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് സ്റ്റാൻഡിൽ വിവിധ പരിപാടികൾ അരങ്ങേറി. പ്രൻസിപ്പൽ സിസ്റ്റർ ഡോ. ലൂസി ക്ലയർ ഉദ്ഘാടനം ചെയ്തു.
കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളജിലെ സോഷ്യർ വർക്ക് ഡിപ്പാർട്ട്മെന്റും എൻഎസ്എസ് യൂണിറ്റും സംയുക്തമായി എയ്ഡ്സ് ദിന റാലിയും തെരുവ് നാടകവും സംഘടിപ്പിച്ചു. കോതമംഗലം ചെറിയ പള്ളിത്താഴത്തുനിന്ന് ആരംഭിച്ച റാലി പോലീസ് സിഐ പി.ടി. ബിജോയ് ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭാ ബസ്സ്റ്റാൻൻഡിലാണ് തെരുവു നാടകം അരങ്ങേറിയത്.
എൻഎസ്എസ് ഓഫീസർ ഷിനീത് കൃഷ്ണൻ, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് അസി. പ്രഫ. ബിനു തോമസ്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ എ.എസ്. സുഗീഷ്മ എന്നിവർ നേതൃത്വം നൽകി.
എയ്ഡ്സ് ദിന റാലി
12:17 AM Dec 02, 2022 | Deepika.com