വൈക്കം: കൗമാരക്കാരായ കുട്ടികള്‍ക്കായി ഏകദിന നൈപുണ്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത്. കൗമാരക്കാരായ കുട്ടികളുടെ നൈപുണ്യ വികസനം എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവിഷ്കരിച്ച വര്‍ണം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വര്‍ണോത്സവം 2022 എന്ന പേരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആര്. സലില അധ്യക്ഷത വഹിച്ചു.
സ്കില്‍ ഡെവലപ്മെന്റ് ട്രെയിനര്‍മാരായ ഡോ. ഷിജു കിഴക്കേടം, അലീന ട്രീസ ജോയ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ ചെമ്പ്, ഉദയനാപുരം, മറവന്തുരുത്ത് തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നുള്ള കൗമാരക്കാരായ 135 കുട്ടികള്‍ പങ്കെടുത്തു.
ഏകദിന നൈപുണ്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
12:10 AM Dec 02, 2022 | Deepika.com