പോരൂർ: സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ ഗോത്രഫെസ്റ്റ്-2022 നടത്തി. മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജയിംസ് കുന്നത്തേട്ട് അധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എത്സി ജോയ് മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്സി ഷാജു, തവിഞ്ഞാൽ പഞ്ചായത്ത് അംഗങ്ങളായ റോസമ്മ ബേബി, മനോഷ് ലാൽ, പി.എ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി എഇഒ എം.എം. ഗണേഷ്കുമാർ, സൂപ്രണ്ട് ടി.ഡി. ശ്രീലൻ, ടിഡിഒ ഇസ്മായിൽ, ബിപിഒ അനൂപ്കുമാർ എന്നിവർ വിശിഷ്ട വ്യക്തികളെ ആദരിച്ചു. ഉപജില്ലാ മേള വിജയികൾക്കുള്ള സമ്മാനങ്ങൾ പിടിഎ പ്രസിഡന്റ് ഷിജോ ജോസഫ്, എംപിടിഎ പ്രസിഡന്റ് ഉഷ സജി, പ്രോഗ്രാം കണ്‍വീനർ കേളു വൈദ്യർ എന്നിവർ വിതരണം ചെയ്തു.
ഹെഡ്മിസ്ട്രസ് കെ.എം. ബീന സ്വാഗതവും എസ്ആർജി കണ്‍വീനർ ടോം ജോസഫ് നന്ദിയും പറഞ്ഞു. ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറി.
പോരൂർ സ്കൂളിൽ ഗോത്രഫെസ്റ്റ് നടത്തി
11:52 PM Dec 01, 2022 | Deepika.com