പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ൽ തീ​റ്റ​മ​ത്സ​രം ന​ട​ത്തി കെ​സി​വൈ​എം പ്ര​തി​ഷേ​ധം

11:51 PM Dec 01, 2022 | Deepika.com
ക​ൽ​പ്പ​റ്റ: പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക​ളി​ൽ മു​ന്നി​ലെ​ത്തി​യ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ളെ മാ​റ്റി​നി​ർ​ത്തി​യും സു​പ്രീം കോ​ട​തി വി​ധി കാ​റ്റി​ൽ പ​റ​ത്തി​യും ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ൽ വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത ക​മ്മി​റ്റി. ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ തീ​റ്റ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
ടി. ​സി​ദ്ദീ​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളി​ലൂ​ടെ സ​ർ​ക്കാ​ർ തൊ​ഴി​ൽ​ര​ഹി​ത​രാ​യ ചെ​റു​പ്പ​ക്കാ​രെ പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ​സി​വൈ​എം രൂ​പ​ത ഘ​ട​കം പ്ര​സി​ഡ​ന്‍റ് ടി​ബി​ൻ വ​ർ​ഗീ​സ് പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ കെ​സി​വൈ​എം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മു​ൻ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി, അ​നീ​ഷ് ഓ​മ​ക്ക​ര, ക​ൽ​പ്പ​റ്റ മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​റെ​ജി മു​തു​ക​ത്താ​നി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​അ​ഗ​സ്റ്റി​ൻ ചി​റ​ക്ക​ത്തോ​ട്ട​ത്തി​ൽ, ലി​ബി​ൻ മേ​പ്പു​റ​ത്ത്, ബ്രാ​വോ പു​ത്ത​ൻ​പ​റ​ന്പി​ൽ, സി​സ്റ്റ​ർ സാ​ലി ആ​ൻ​സ് സി​എം​സി, രൂ​പ​ത സി​ൻ​ഡി​ക്ക​റ്റ്, സെ​ന​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.