മീനങ്ങാടി: സങ്കടങ്ങൾ പങ്കുവയ്ക്കാൻ ആരും ഇല്ലാത്തതാണ് ഇന്നിന്റെ ദുഃഖമെന്നു മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ്. സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പെരുന്നാളിനോടനുബന്ധിച്ചു നടത്തിയ ’സ്നേഹ സ്പർശം-2022’ പരിപാടിയിൽ അനുഗ്രഹ പ്രഭാഷണ നടത്തുകയായിരുന്നു അദ്ദേഹം. സങ്കടങ്ങൾ ഇല്ലാത്തവർ ആരുമില്ലെന്നും ബിഷപ് പറഞ്ഞു.
വയോധികരെയും രോഗികളെയും പങ്കെടുപ്പിച്ചായിരുന്നു ’സ്നേഹ സ്പർശം-2022’ പരിപാടി. സഹവികാരിമാരായ ഫാ.എൽദോ അതിരംപുഴയിൽ, ഫാ.കെന്നി ജോണ് മാരിയിൽ, ഫാ.അനൂപ് ചാത്തനാട്ടുകുടി, മത്തായിക്കുഞ്ഞ് പുളിനാട്ട്, ജോഷി മാമുട്ടത്ത്, സിജോ മാത്യു തുരുത്തുമ്മേൽ, എൽദോ മടയിക്കൽ എന്നിവർ നേതൃത്വം നൽകി. പെരുന്നാളിനു കത്തീഡ്രൽ വികാരി ഫാ.ബേബി ഏലിയാസ് കാരക്കുന്നേൽ കൊടിയേറ്റി.
സങ്കടങ്ങൾ പങ്കുവയ്ക്കാൻ ആരുമില്ലാത്തതു ഇന്നിന്റെ ദുഃഖം: ബിഷപ് ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ്
11:51 PM Dec 01, 2022 | Deepika.com