പുൽപ്പള്ളി: കുപ്പത്തോട് മാധവൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ജന്തു ശാസ്ത്ര ഗവേഷകനായ ഡോ. അനിൽ സഖറിയയ്ക്ക് സമ്മാനിക്കുമെന്ന് അനുസ്മരണ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാടിന്റെ പുരോഗതിക്കായി ആജീവനന്ത സേവന മനുഷ്ഠിക്കുന്നവരെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നത്. ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. കുപ്പത്തോട് മാധവൻ നായരുടെ ചരമ ദിനമായ ആറിന് രാവിലെ 10 ന് പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പുരസ്കാരം സമർപ്പിക്കും.
പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മാത്യു മത്തായി ആതിര അനുസ്മരണ പ്രഭാഷണവും എം. ഗംഗാധരൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. അനുസ്മരണ സമ്മേളനത്തിനു മുന്നോടിയായി രാവിലെ 9.30 ന് പുൽപ്പള്ളി ടൗണിലെ കുപ്പത്തോട് മാധവൻ നായരുടെ പ്രതിമയിൽ പുഷ്പാർച്ചന നടക്കും. വാർത്താസമ്മേളനത്തിൽ അനുസ്മരണ കമ്മിറ്റി ചെയർമാൻ എം. ഗംഗാധരൻ, കണ്‍വീനർ ബാബു നന്പുടാകം, വൈസ് ചെയർമാൻ എം.ബി. സുധീന്ദ്രകുമാർ, അനുസ്മരണ കമ്മിറ്റി അംഗം മാത്യു മത്തായി ആതിര, വിജയഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എസ്. സതി എന്നിവർ പങ്കെടുത്തു.
കുപ്പത്തോട് മാധവൻ നായർ പുരസ്കാരം ഡോ.അനിൽ സഖറിയയ്ക്ക്
11:51 PM Dec 01, 2022 | Deepika.com