വിഴിഞ്ഞം: പോലീസിന്റെ അനുമതിയില്ലാതെ മുന്നറിയിപ്പുകൾ അവഗണിച്ച് അതിജീവന സമരപന്തലിലേക്ക് ബഹുജന മാർച്ച് നടത്തിയ ഹിന്ദു ഐക്യവേദി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു. സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ജില്ലാ വൈസ് പ്രസിഡന്റ് പരശുവയ്ക്കൽ അഡ്വ. മോഹൻകുമാർ , പാപ്പനംക്കോട് സജി, ശ്രീജുലാൽ ഉൾപ്പെടെ കണ്ടാലറിയാവുന്ന 700 ഓളം പേർക്കെതിരെ കേസെടുത്തു. പൊതുഗതാഗതം തടസപ്പെടുത്തി മാർച്ചും ധർണയും നടത്തിയ സംഭവത്തിൽ ഐപിസി 143, 145, 149,283 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കഴിഞ്ഞ 27 ന് മുല്ലൂരിൽ നടന്നഅതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം മാർച്ച് നടത്തിയത്.
വിദേശ വനിതാ ലിഗ
കൊലക്കേസിൽ വിധി ഇന്ന്
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിന്റെ വധി ഇന്ന്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. 2018 ലാണ് വിദേശ വനിത സഹോദരിയോടൊപ്പം കേരളത്തിൽ ചികിത്സയ്ക്ക് എത്തുന്നത്. കോവളത്തെത്തിയ യുവതിയെ ടുറിസ്റ്റ് ഗൈഡ് എന്ന വ്യജേന പ്രതികൾ സമീപിച്ചു. ബോട്ടിംഗ് നടത്താമെന്നു പറഞ്ഞു ലിഗയെ പ്രതികൾ വള്ളത്തിൽ കുറ്റിക്കാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ പ്രതികൾ.
ഹിന്ദു ഐക്യവേദി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു
11:23 PM Dec 01, 2022 | Deepika.com