കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്തു തെക്കേക്കുറ്റ് ബിജു (52)വിനെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ബിജുവിന്റെ അമ്മ സതി (80) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 23നു മരണപ്പെട്ടിരുന്നു. അമ്മ വീണു പരിക്കു പറ്റിയതെന്നാണ് ബിജു ആശുപത്രിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് മൃതദേഹം വീട്ടില്‍ കൊണ്ടുവന്നസമയം പോലീസിനു സംശയം തോന്നിയതിനാൽ പോസ്റ്റ്മോര്‍ട്ടം നടത്തി. ഇതോടെ സതിയുടെ നെഞ്ചിലും മുഖത്തും പറ്റിയ സാരമായ പരിക്കാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ കണ്ടെത്തി.
ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ മകന് ബിജു അമ്മയുമായി വഴക്കുണ്ടാക്കി നെഞ്ചിലും മുഖത്തും ചവിട്ടുകയായിരുന്നുവെന്നു കണ്ടെത്തി. ബിജുവും സഹോദരിയും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സഹോദരി അമ്മയെ കാണാന്‍ വരുന്നതിനെ ബിജു എതിര്‍ത്തിരുന്നു. 20നു ഉച്ചയ്ക്കു സഹോദരി അമ്മയെ കാണാന്‍ വന്നതിനെച്ചൊല്ലി ബിജുവും അമ്മയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇയാള്‍ അമ്മയെ മര്‍ദിക്കുകയും നെഞ്ചിലും മുഖത്തും ചവിട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്എച്ച്ഒ ടി.ആര്. ജിജു, എസ്ഐ സുദീപ്, സിപിഒമാരായ എസ്. സതീഷ്, സലമോന്‍, മണികണ്ഠന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് അറസ്റ്റില്‍
11:00 PM Dec 01, 2022 | Deepika.com