മുതലക്കോടം: പേരിലെ വ്യത്യസ്തതയാണ് പി.എസ്. അർനോട്ടിയെ ശ്രദ്ധേയയാക്കുന്നത്. ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും എ ഗ്രേഡോടെ ഒന്നാമതെത്തിയ അർനോട്ടി ജില്ലാ കലോത്സവത്തിലെ താരമായി. കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്.
ശാസ്ത്രീയസംഗീതത്തിൽ കാംബോജി രാഗത്തിൽ കാരണം വിനാ കാര്യം, കഥകളിസംഗീതത്തിൽ നളചരിതം നാലാം വിഭാഗത്തിലെ നള ദമയന്തി സംഗമം എന്നിവയാണ് വേദിയിൽ അവതരിപ്പിച്ചത്.
പിന്നണിഗായിക അശ്വതി വിജയൻ, പി.ബി. മോഹനകുമാരി എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതവും പി.ബി. മോഹനകുമാരി, കലാമണ്ഡലം ബാലചന്ദ്രൻ എന്നിവരുടെ കീഴിൽ കഥകളി സംഗീതവും അഭ്യസിക്കുന്നു. കഥകളിസംഗീതത്തിൽ 2019ലും സംസ്ഥാനത്ത് ഒന്നാമതെത്തിയിരുന്നു. വനംവകുപ്പ് വിജിലൻസിൽ ഉദ്യോഗസ്ഥനായ അച്ഛൻ പി.എൻ. സുരേഷ് കുമാറിന്റെ കണ്ടെത്തലാണ് അർനോട്ടിയെന്ന പേര്. മൈഥിലിയാണ് അമ്മ. സഹോദരൻ: പഴശി നാരായണൻ.
പേരിലെ താരം മേളയിലെ താരകം
10:56 PM Dec 01, 2022 | Deepika.com