എയ്ഡ്സ് ദിനം: ബോധവത്ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി
10:47 PM Dec 01, 2022 | Deepika.com
ആലപ്പുഴ: ജില്ലാ ടിബി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ ഹൈബ്രിഡ് ഐഡിയു. പ്രോജക്ടിന്റെ നേതൃത്വത്തില്‍ മൊബൈല്‍ സ്ക്രീനിംഗ് ക്യാമ്പ് നടത്തി. എക്സൈസ് സിഐ പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രൊജക്റ്റ് മാനേജര്‍ അനീസ് അഷ്റഫ് എയ്ഡ്സ് ദിന സന്ദേശം നല്കി. സവിത ഷേണായി, ജിബിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. സുരക്ഷാ ഹൈബ്രിഡ് ഐഡിയു പുന്നമടയില്‍ ഹൗസ് ബോട്ട് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.