മാന്നാർ: ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ തങ്കകിരീടം വഴിപാടായി നിർമിച്ചു നൽകി. അരക്കിലോ വരുന്ന തങ്കകിരീടം വിശ്വാസികളാണ് ക്ഷേത്രത്തിനു നൽകിയത്. പരുമല അനന്തൻ ആചാരിയാണ് കിരീടത്തിന്റെ ശില്പി. ശബരിമല സ്വർണ കൊടിമരമുൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ ധ്വജവും വിഗ്രഹങ്ങളും അനന്തൻ ആചാരി നിർമിച്ചിട്ടുണ്ട്.
ചക്കുളത്തുകാവ് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, രാജേഷ് നമ്പൂതിരി, മനോജ് കുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് കിരിട സമർപ്പണം നടന്നത്.
തങ്ക കിരീടം സമർപ്പിച്ചു
10:43 PM Dec 01, 2022 | Deepika.com