ചേർത്തല: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രചാരണാർഥം കാസർകോഡ് നിന്നു പര്യടനം ആരംഭിച്ച സഞ്ചരിക്കുന്ന സിനിമാവണ്ടിക്ക് (ടൂറിംഗ് ടാക്കീസ് ) ചേർത്തല ശ്രീനാരായണ കോളജിൽ സ്വീകരണമൊരുക്കി. ഒൻപത് മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഭാഗമായാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വിളംബര ജാഥ സംഘടിപ്പിച്ചത്.
ജില്ലയിൽ ചേർത്തല ശ്രീനാരായണ കോളജ് മലയാളവിഭാഗമാണ് ജാഥയ്ക്ക് സ്വീകരണമൊരുക്കിയത്. ഈജിപ്ഷ്യൻ ചലച്ചിത്രം 'ക്ലാഷ്' (അറബിക്), ദേശിയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ മലയാള ചലച്ചിത്രം 'തിങ്കളാഴ്ച നിശ്ചയം' എന്നിവ പ്രദർശിപ്പിച്ചു. കോളജ് സെമിനാർ ഹാളിൽ നടന്ന പ്രദർശനം പ്രിൻസിപ്പൽ പ്രഫ.പി.എൻ.ഷാജി ഉദ്ഘാടനം ചെയ്തു. വകുപ്പ് അധ്യക്ഷൻ ടി.ആർ.രതീഷ് അധ്യക്ഷനായി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി റീജിയണൽ കോ-ഓർഡിനേറ്റർ ഷാജി അമ്പാട്ട് ആമുഖ പ്രഭാഷണം നടത്തി.
പെട്ടിവണ്ടി തലകീഴായി മറിഞ്ഞു,
ഹരിപ്പാട്: പെട്ടിവണ്ടി തലകീഴായി മറിഞ്ഞു. മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പതിമൂന്നാം വാര്‍ഡില്‍ പ്രയാറ്റേരില്‍ മണിയങ്കേരി റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. പ്രദേശവാസികള്‍ വിവരം അറിച്ചതിനെതുടര്ന്നെത്തിയ വാര്‍ഡുമെമ്പറുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
വര്‍ഷങ്ങളായി റോഡ് സഞ്ചാരയോഗ്യമല്ല. റോഡില്‍ വാഴ നട്ടും വള്ളം തുഴഞ്ഞും നാട്ടുകാര്‍ പ്രതിഷേധം നടത്തിയത് വാര്‍ത്തകളായെങ്കിലും അധികൃതര്‍ക്ക് നിസംഗതന്നെയെന്ന് പ്രദേശവാസികള്‍ പറയുന്നു.
സഞ്ചരിക്കുന്ന സിനിമാവണ്ടിക്ക് ചേർത്തല എസ്എന്നിൽ സ്വീകരണം
10:42 PM Dec 01, 2022 | Deepika.com