അമ്പലപ്പുഴ: 345 ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി യുവാവിനെ പിടികൂടി. ആലപ്പുഴ മുല്ലാത്ത് വളപ്പ് ഷിബു (41)വിനെയാണ് പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ കടകളിൽ ഇവ വിൽക്കുന്നുവെന്ന രഹസ്യ വിവരത്തിൻ്റെയടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കളർകോട് ചിൻമയാ ഭാഗത്തു വച്ചാണ് പിടികൂടിയത്. ഹാൻസ് വിൽപ്പനക്കുപയോഗിച്ച സ്കൂട്ടറും പിടികൂടി. പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
നവംബര്‍ മാസത്തെ റേഷന്‍
നാളെവരെ വിതരണം ചെയ്യും
ചേര്‍ത്തല: നവംബര്‍ മാസത്തെ റേഷന്‍ വിതരണം നാളെവരെ റേഷന്‍ ഡിപ്പോകളില്‍നിന്നും കൈപ്പറ്റാമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. രണ്ടിന് രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും മൂന്നിന് ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകുന്നേരം ഏഴുവരെയും റേഷന്‍ വിതരണം ചെയ്യും.
നിരോധിത പുകയില ഉത്പന്നം പിടികൂടി
10:42 PM Dec 01, 2022 | Deepika.com