ചങ്ങനാശേരി: പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ അമലോത്ഭവ തിരുനാളിനു കൊടിയേറി. അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. ഇന്നു രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന റവ.ഡോ. തോമസ് തെക്കുംമുറിയില്‍, 7.30ന് വിശുദ്ധ കുര്‍ബാന റവ.ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, 9.30ന് വിശുദ്ധകുര്‍ബാന റവ.ഡോ.ആന്റണി മൂലയില്‍, 11.30ന് വിശുദ്ധകുര്‍ബാന ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍, നാലിന് മധ്യസ്ഥ പ്രാര്‍ഥന, 4.15ന് വചനപ്രഘോഷണം റവ.ഡോ.ജേസഫ് മുണ്ടകത്തില്‍, അഞ്ചിന് വിശുദ്ധകുര്‍ബാന ഫാ. ജോസഫ് പകലോമറ്റം, ആറിന് ജപമാല പ്രദക്ഷിണം.
തത്തംപള്ളി എച്ച്എംസിഎ
ചാപ്പലിൽ തിരുനാൾ
ആലപ്പുഴ: തത്തംപള്ളി ഇടവകയുടെ കുരിശുപള്ളിയായ എച്ച്എംസിഎ ചാപ്പലിൽ പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുനാൾ തുടങ്ങി. ഫാ. ഏബ്രാഹാം ചങ്ങങ്കരി കൊടിയേറ്റി. 8ന് വൈകിട്ട് 5ന് തിരുനാൾ കുർബാന നടക്കും. ഫാ. റോയി കട്ടക്കയം കാർമികത്വം വഹിക്കും. ഇന്നുമുതൽ തിരുനാൾ ദിനം വരെ വൈകിട്ട് 5ന് ജപമാലയും വിശുദ്ധ കുർബാനയും വചന സന്ദേശവും.
പാറേല്‍ പള്ളിയില്‍ തിരുനാളിനു കൊടിയേറി
10:42 PM Dec 01, 2022 | Deepika.com