തൊടുപുഴ: ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ നേതൃത്വത്തിൽ വണ്ണപ്പുറം സർവീസ് സഹകരണ ബാങ്കിനുമുന്പിൽ ത്രിദിന ബഹുജന സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പാർട്ടി ജില്ലാ സെക്രട്ടറി സി.കെ. ശിവദാസിന്റെ നേതൃത്വത്തിൽ 21 മുതൽ 23വരെ രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് സമരം. ദേശീയ സെക്രട്ടറി പി. ദേവരാജൻ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ സി.കെ. ശിവദാസ്, കെ. ചന്ദ്രൻ, ഷിജി മൈലാഞ്ചേരി, ദിനേശ് കുളത്തിൽ, ബിസു എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത്
കേരളോത്സവം
തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം മൂന്നിനും നാലിനും വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കും.
നാലിനു വൈകുന്നേരം അഞ്ചിനു കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് മാത്യു കെ. ജോണ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഷൈനി സന്താഷ് അധ്യക്ഷത വഹിക്കും. കരിമണ്ണൂർ എസ്ജെ എച്ച്എസ്എസ് മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ സമ്മാനദാനം നിർവഹിക്കും.
ബാങ്കിനുമുന്പിൽ സത്യഗ്രഹം നടത്തും
10:34 PM Dec 01, 2022 | Deepika.com