ചെറുതോണി: കേന്ദ്ര സര്‍ക്കാരിന്റെ സേതുബന്ധന്‍ പദ്ധതിയില്‍ തടിയമ്പാട് പെരിയാറില്‍ പുതിയ പാലം നിര്‍മിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി. തടിയമ്പാട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ കൂടിയ തടിയമ്പാട് വികസനസമിതി യോഗത്തിലാണ് എംപി ഇക്കാര്യം അറിയിച്ചത്.
മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, പഞ്ചായത്തുകളെ വാഴത്തോപ്പ് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗതമാര്‍ഗമാണ് തടിയമ്പാട് ചപ്പാത്ത്. 2018ലെ മഹാപ്രളയത്തില്‍ ഈ ചപ്പാത്ത് തകര്‍ന്നിരുന്നു. താത്കാലിക യാത്ര എന്നനിലയില്‍ ചപ്പാത്തിന്റെ കേടുപാടുകള്‍ നീക്കി അശാസ്ത്രീയമായാണ് പുതുക്കിപ്പണിതത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ ചെറുതോണി ഡാം തുറന്നുവിട്ടപ്പോള്‍ ചപ്പാത്ത് വീണ്ടും തകർന്നു.
പാലം നിർമാണത്തിന് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും എംപി പറഞ്ഞു.
തടിയമ്പാട് പെരിയാറില്‍ പുതിയ പാലം നിര്‍മിക്കും: ഡീൻ കുര്യാക്കോസ് എംപി
10:34 PM Dec 01, 2022 | Deepika.com