മൂന്നാര്‍: നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു. കുമളി സ്വദേശി കുറ്റിവേലില്‍ ഷാജിയാണ് (52) മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. മൂന്നാറില്‍നിന്നു ടോപ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയില്‍ ചിറ്റുവാരയ്ക്കു സമീപം നിയന്ത്രണം വിട്ട കാര്‍ അമ്പതടി താഴ്ചയിലുള്ള തേയിലത്തോട്ടത്തിലേക്കു മറിയുകയായിരുന്നു.
കുമളിയില്‍നിന്നു വട്ടവടയിലേക്ക് പോകുകയായിരുന്ന മൂന്നംഗ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെ സമീപവാസികള്‍ ഉടന്‍തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാജിയുടെ ജീവന് രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേര് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു
10:32 PM Dec 01, 2022 | Deepika.com