തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് ഇന്നു രാവിലെ 5.45നും 7.15നും 9.15നും 11.30നും വിശുദ്ധ കുർബാന, ദൈവകരുണയുടെ നൊവേന. ഉച്ചകഴിഞ്ഞ് മൂന്നിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 3.45നു ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം-ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. 6.30നു വിശുദ്ധ കുർബാന, നൊവേന.
പൂർവവിദ്യാർഥീസംഗമം
തൊടുപുഴ: ന്യൂമാൻ കോളജിലെ സാന്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ പൂർവവിദ്യാർഥീസംഗമം നാലിനു രണ്ടിനു സാൻജോ ഹാളിൽ നടക്കും. പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, കോതമംഗലം കോർപറേറ്റ് എഡ്യുക്കേഷൻ സെക്രട്ടറി ഫാ. പോൾ നെടുന്പുറത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും. ഫോണ്: 9447146639.
ഡിവൈൻ മേഴ്സി ഷ്റൈനിൽ ഇന്ന്
10:31 PM Dec 01, 2022 | Deepika.com