കാഞ്ഞിരപ്പള്ളി: ലോക ഭിന്നശേഷി മാസാചരണത്തിന് കാഞ്ഞിരപ്പള്ളി ബിആർസി തുടക്കം കുറിച്ചു. ബിആർസിയിലെ ഓട്ടിസം സെന്ററിൽ പരിശീലനം നേടിവരുന്ന 40 കുട്ടികളും അവരുടെ മാതാപിതാക്കളും ബിആർസി സ്റ്റാഫുകളും ജാഥയിൽ പങ്കെടുത്തു.
ജാഥ ചിറക്കടവ് പഞ്ചായത്തംഗം ആന്റണി മാർട്ടിൻ ഫ്ലാഗ് ഓഫ് ചെയ്തു. ബിആർസി സ്പെഷൽ എഡ്യുക്കേറ്റർ കെ.ബി. നിഷാകുമാരി പദ്ധതി വിശദീകരണം നടത്തി. കാഞ്ഞിരപ്പള്ളി ബിപിസി റീബി വർഗീസ്, സെന്റ് ജോസഫ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ്, റെജി, കെ. അബ്ദുൾ ഷമീം, എ.പി. സിജിൻ തുടങ്ങിയവർ പ്രസംഗിച്ചു.
സൗഖ്യാരാധന
കാഞ്ഞിരപ്പള്ളി: രൂപതയുടെ തീർഥാടന കേന്ദ്രമായ മാന്തറയിലെ വിശുദ്ധ അന്തോനീസിന്റെ പള്ളിയിൽ പിറവിത്തിരുന്നാളിന് ഒരുക്കമായി ഇന്ന് സൗഖ്യാരാധനയും പ്രാർഥനയും നടത്തും. വൈകുന്നേരം നാലിനു ജപമാല, വിശുദ്ധ കുർബാന, നൊവേന. തുടർന്ന് രാത്രി ഒൻപതു വരെ ദിവ്യകാരുണ്യ സൗഖ്യാരാധന, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരിക്കുമെന്ന് റെക്ടർ ഫാ. ഏബ്രഹാം കടിയക്കുഴി അറിയിച്ചു.
ലോക ഭിന്നശേഷി മാസാചരണം
10:28 PM Dec 01, 2022 | Deepika.com